KOYILANDY DIARY.COM

The Perfect News Portal

ഇന്ന് ലോക പൈതൃക ദിനം; വിദ്യാർത്ഥികൾക്ക് പൈതൃക പഠന റിപ്പോർട്ടുകൾ സമർപ്പിക്കാം

തിരുവനന്തപുരം: ലോക പൈതൃക ദിനത്തോടനുബന്ധിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ ജൈവവൈവിധ്യ, പാരിസ്ഥിതിക, സംസ്‌കാരിക പൈതൃക പഠനം സംബന്ധിച്ച റിപ്പോർട്ടുകൾ സ്കൂൾ, കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ക്ഷണിച്ചു. കേരളീയ ജൈവ സാംസ്‌കാരിക പൈതൃകത്തെ മനസ്സിലാക്കാനും സംരക്ഷിക്കാനും കൂടാതെ, കുട്ടികളെ ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ നിർമാണത്തിന്റെ ഭാഗമാക്കി മാറ്റാനും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ദ്വീപുകൾ, കുളങ്ങൾ, പൈതൃക വൃക്ഷങ്ങൾ, പൈതൃക കെട്ടിടങ്ങൾ, നാട്ടറിവുകൾ, വിവിധതരം കൃഷികൾ, കലാരൂപങ്ങൾ, ദൃശ്യ – അദൃശ്യ പൈതൃകങ്ങൾ, ജൈവ-സാംസ്‌കാരിക പൈതൃകങ്ങൾ എന്നിവയെ ആസ്പദമാക്കിയായിരിക്കണം റിപ്പോർട്ടുകൾ തയ്യാറാക്കേണ്ടത്.

വിദ്യാർത്ഥികൾ തയ്യാറാക്കുന്ന റിപ്പോർട്ടുകൾ keralabiodiversity@gmail.com എന്ന email ൽ (വിലാസം, ഫോൺ നമ്പർ സഹിതം) മെയ്‌ 9 വരെ സമർപ്പിക്കാം. റിപ്പോർട്ട് കൈമാറുന്ന വിദ്യാർത്ഥിക്കും രക്ഷിതാക്കൾക്കും ജൈവവൈവിധ്യ മ്യൂസിയം സന്ദർശനം സൗജന്യമായിരിക്കും. വെബ്സൈറ്റ് https://keralabiodiversity.org.

Advertisements

 

 

 

Share news