സാമൂഹ്യ ക്ഷേമ പെന്‍ഷന് വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട അവസാന തീയതി ഇന്ന്
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിക്കാൻ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട അവസാന തീയതി ഇന്ന്. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവർക്ക് മാര്‍ച്ച് മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതല്ല. 10 ലക്ഷത്തോളം പേര്‍ പട്ടികയില്‍ നിന്ന് പുറത്താകും. 2019 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. പിന്നീട് സര്‍ട്ടിഫിക്കറ്റ് നല്‍കിയാലും കുടിശിക ലഭിക്കില്ല.
