KOYILANDY DIARY.COM

The Perfect News Portal

തൃശൂർ മഞ്ജരി ബുക്സ് ഇറക്കുന്ന ഏറ്റവും കൂടുതൽ താളുകളുള്ള പുസ്തകം ഗിന്നസ് ബുക്കിലേക്ക്

സെല്ലി കിഴൂർ എഴുതിയ കവിത സമാഹാരം ഉൾപ്പെടെ അയ്യായിരം രചനകളിൽ കോർത്ത പുസ്തക കൂട്ടം ഗിന്നസ് റെക്കോഡിലേക്ക്.. മലയാള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ തൃശൂർ മഞ്ജരി ബുക്ക്സ് ഇറക്കുന്ന ഏറ്റവും കൂടുതൽ താളുകളുള്ള പുസ്തകമാണ് ഗിന്നസ് ബുക്കിലേക്ക് നടന്നു കയറുന്നത്.  ലോകത്തിലെ തന്നെ ഏറ്റവും വലിയ പുസ്തകം എന്ന് അവകാശപ്പെടുന്ന ഈ പുസ്തകത്തിൽ അയ്യായിരത്തോളം പേരുടെ രചനകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
കേരളത്തിലെ പതിനാല് ജില്ലകളിലും പ്രകാശനം നടത്തുന്ന ഈ പുസ്തകം പതിനാല് കവർ പേജ് ആയാണ് പുറത്ത് വരുന്നത്. ഓരോ ജില്ലയിലും തിരഞ്ഞെടുക്കുന്ന രചയിതാക്കൾക്ക് ക്യാഷ് അവാർഡും നൽകും. ആ പുസ്തകത്തിൽ പ്രശസ്ത എഴുത്തുകാരൻ സെല്ലി കിഴൂരിന്റെ രചനയും പുസ്തകത്തിന് മാറ്റ് കൂട്ടുന്നു.
Share news