കൊയിലാണ്ടിയിൽ ശക്തമായ കാറ്റിലും മഴയിലും വഞ്ചി തകർന്ന് മൂന്ന് പേർക്ക് പരിക്ക്
കൊയിലാണ്ടി: ശക്തമായ കാറ്റിലും മഴയിലും വഞ്ചി തകർന്ന് മൂന്നു മത്സ്യതൊഴിലാളികൾക്ക് പരിക്ക്. വിരുന്നുകണ്ടി ഷിബി (36), വിരുന്നുകണ്ടി രമേശൻ (59), വിരുന്നുകണ്ടി വൈശാഖ് (32) തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവർ താലൂക്കാശുപത്രിയിൽ ചികിൽസ തേടി, വഞ്ചിയിൽ 18 ഓളം പേരാണുണ്ടായിരുന്നത് നിരവധി പേർ കടലിലേക്ക് തെറിച്ചുവീണെങ്കിലും, മറ്റ് വഞ്ചിക്കാർ രക്ഷപ്പെടുത്തുകയായിരുന്നു.
തകർന്ന ലക്ഷ്മി വിനായക (IND – KL – 07-M M-244) വഞ്ചി കൊയിലാണ്ടി ഹാർബറിലേക്ക് മാറ്റി ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ആഞ്ഞടിച്ച കാറ്റിലും മഴയിലും ലക്ഷ്മി വിനായക വഞ്ചി മത്സ്യബന്ധനത്തിന് പോയി തിരിച്ചു വരുമ്പോഴാണ് കാപ്പാട് കടലിലിൽ അപകടത്തിൽ പെട്ടത്. വിരുന്നുകണ്ടി ഷിബിയുടെ ഉടമസ്ഥതയിലുള്ളതാണ് വഞ്ചി. വഞ്ചിയിലെ ഉപകരണങ്ങളും, വലയും മറ്റും തകർന്നു. ഏകദേശം 5 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു..