ഉരുപുണ്യകാവിൽ തുലാം വാവിന് ആയിരങ്ങൾ ബലിതർപ്പണം നടത്തി

കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ദുർഗ്ഗാ ഭഗവതീ ക്ഷേത്രത്തിൽ തുലാം വാവിന് ആയിരങ്ങൾ ബലിതർപ്പണം നടത്തി. ഗോപാലകൃഷ്ണൻ നമ്പീശൻ, മണികണ്ഠൻ നമ്പീശൻ, വേണു, മുരളീധരൻ, ബൈജു, കുമാരൻ, നാരായണൻ നമ്പീശൻ, ശങ്കരനാരായണൻ നമ്പീശൻ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ഭക്തജനങ്ങൾക്ക് പ്രഭാത ഭക്ഷണവും വിതരണം ചെയ്തു. ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത്, ക്ഷേത്ര ആഘോഷ കമ്മിറ്റി മാതൃസമിതി എന്നിവർ നേതൃത്വം വഹിച്ചു.
