സാംസ്കാരിക വൈവിധ്യങ്ങളുടെ രേഖാചിത്ര പരമ്പര ഒരുക്കി തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം: കന്യാകുമാരി മുതൽ കാസർകോട് വരെയുള്ള സാംസ്കാരിക വൈവിധ്യങ്ങളുടെ രേഖാചിത്ര പരമ്പര ഒരുക്കി തിരുവനന്തപുരം വിമാനത്താവളം. ശംഖുംമുഖത്തെ ആഭ്യന്തര ടെർമിനലിലെ പുറപ്പെടൽ ഹാളിലാണ് 1000 ചതുരശ്ര അടിയിൽ ആർട്ടിസ്റ്റ് യാഗ ശ്രീകുമാറിന്റെ നേതൃത്വത്തിൽ കലാസൃഷ്ടി ഒരുക്കിയത്.

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ മുതൽ കാസർകോട്ടെ ബേക്കൽ കോട്ട വരെയുള്ള സാംസ്കാരിക, പൈതൃക, വിനോദ സഞ്ചാര ദൃശ്യങ്ങൾ യാത്രക്കാർക്ക് ആസ്വദിക്കാം. കോവളം ലൈറ്റ് ഹൗസ്, മ്യൂസിയം, പത്മനാഭസ്വാമി ക്ഷേത്രം, പാളയം ജുമാ മസ്ജിദ്, പാളയം സെന്റ് ജോസഫ് പള്ളി, ശംഖുംമുഖം കൽമണ്ഡപം, മത്സ്യകന്യക, സെക്രട്ടറിയറ്റ് എന്നിവയും ചടയമംഗലത്തെ ജടായു പ്രതിമയും പുനലൂർ തൂക്കുപാലവും ശബരിമല ക്ഷേത്രവും കോന്നി ഇക്കോ ടൂറിസം കേന്ദ്രവുമെല്ലാം ചിത്ര പരമ്പരയിൽ ഉണ്ട്.

