KOYILANDY DIARY.COM

The Perfect News Portal

കവടിയാർ കൊട്ടാരത്തിൽ മോഷണം; അന്വേഷണം ഊർജിതമാക്കി പൊലീസ്

.

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായിയുടെ പരാതിയിൽ പ്രത്യേക അന്വേഷണസംഘവും രൂപീകരിക്കും. കൊട്ടാരത്തിൽ നിന്ന് അമൂല്യ രത്നങ്ങൾ അടക്കം രണ്ടുകോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷണം പോയെന്നാണ് പരാതി. സൈബർ സെല്ലും വിരലടയാളവിദഗ്ധരും കൊട്ടാരത്തിൽ ഇന്നലെ തന്നെ വിശദ പരിശോധന തുടങ്ങിയിരുന്നു.

 

പിച്ചിപ്പു മൊട്ട് സ്വർണ്ണ പാദസരവും നാഗപട കമ്മലും മാലയും അടക്കം 12 ഇന ആഭരണങ്ങളാണ് മോഷണം പോയത്. 2025 നവംബറിൽ ബെം​ഗളൂരുവിലേക്ക് പോകുന്നതിനു മുമ്പ് അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ ഇല്ല എന്ന് മനസിലാക്കിയതെന്നും 10 ദിവസം മുമ്പ് വരെ ആഭരണങ്ങൾ ഉണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു. 2025 ഒക്ടോബർ- നവംബർ മാസത്തിൽ കവർച്ച നടന്നു എന്നാണ് പരാതിയിൽ പറയുന്നത്.

Advertisements

 

ആഭരണങ്ങൾ നഷ്ടമായ വിവരം നവംബറിൽ തന്നെ അറിഞ്ഞിരുന്നുവെങ്കിലും കൊട്ടാരത്തിനുള്ളിൽ തന്നെ കാണുമെന്ന് കരുതിയതിനാലാണ് പരാതി കൊടുക്കാൻ വൈകിയതെന്നാണ് കൊട്ടാരത്തിന്റെ വിശദീകരണം. തിരഞ്ഞിട്ടും ആഭരണങ്ങൾ കിട്ടാത്തതിനാലാണ് പോലീസിൽ പരാതി നൽകിയത്. തിരുവനന്തപുരത്തെ അതീവ സുരക്ഷ മേഖലയായ കവടിയാറിൽ നടന്ന ഈ മോഷണം പോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. പുറത്തുനിന്നുള്ള ആരോ കൊട്ടാരത്തിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയെന്നാണ് പരാതി.

 

Share news