KOYILANDY DIARY.COM

The Perfect News Portal

കൊല്ലം പിഷാരികാവിലെ ശൗചാലയത്തിൻ്റെയും, ടീറ്റ്മെൻ്റ് പ്ലാൻ്റിൻ്റെയും പ്രവൃത്തി ഉടൻ പൂർത്തീകരിക്കണം: ഭക്തജനസമിതി

.
കൊയിലാണ്ടി: കൊല്ലം പിഷാരികാവിലെ ശൗചാലയത്തിൻ്റെയും ട്രീറ്റ്മെൻ്റിൻ്റെയുംപ്രവൃത്തി കോടതി വിധി അനുകൂലമായ സാഹചര്യത്തിൽ എത്രയും പെട്ടന്ന് പൂർത്തികരിച്ച് മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപായി ഭക്തജനങ്ങൾക്ക് ഉപയോഗത്തിനായി തുറന്നു കൊടുക്കണമെന്ന് പിഷാരികാവ് ക്ഷേത്ര ഭക്തജനസമിതി യോഗം ദേവസ്വം അധികാരികളോടാവശ്യപ്പെട്ടു. പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ  അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശിവദാസൻ പനിച്ചിക്കുന്ന്, എ. ശ്രീകുമാരൻ നായർ, ജയപ്രകാശ് ഓട്ടൂർ, രാജീവൻ മഠത്തിൽ, ടി. ടി. നാരായണൻ, വിനയൻ കാഞ്ചന, മനോജ് കുന്ന്യോറമല, മുരളീധരൻ കൊണ്ടക്കാട്ടിൽ എന്നിവർ സംസാരിച്ചു.
Share news