KOYILANDY DIARY.COM

The Perfect News Portal

സേവന രംഗത്ത് റോട്ടറി ക്ലബിന്റെ പ്രവർത്തനം മാതൃകാപരം; മന്ത്രി അഹമ്മദ് ദേവർ കോവിൽ

കോഴിക്കോട്: സേവന മേഖലയിൽ റോട്ടറി പോലുള്ള സംഘടനകളുടെ പ്രവർത്തനം
മാതൃകാപരമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.
റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സ്മാർട്ട് സിറ്റി 2023-24 വർഷത്തെ ഭാരവാഹികളുടെ സ്ഥാനമേറ്റെടുക്കൽ ചടങ്ങിൽ മുഖ്യാതിഥി ആയി സംസാരിക്കുകയായിരുന്നു മന്ത്രി. റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സ്മാർട്ട് സിറ്റി പ്രസിഡണ്ടായി കെ. കെ. അജിത് കുമാർ. സെക്രട്ടറിയായി  അഡ്വ. ദീപു, ബി. വി. ട്രഷററായി എം. എം. പ്രശാന്ത് എന്നിവരടങ്ങുന്ന സമിതിയാണ് ചുമതലയേറ്റത്. 
ലോക കേരള സഭാ അംഗം  പി. കെ. കബീർ സലാല വിശിഷ്ടാതിഥി ആയിരുന്നു. റോട്ടറി ഡിസ്ട്രിക്ട് കോർഡിനേറ്റർ അനിൽകുമാർ  ഡെപ്യൂട്ടി ഡിസ്ട്രിക് കോർഡിനേറ്റർ ഉദയഭാനു അസിസ്റ്റന്റ് ഗവർണർ അനുസ് രാജ്, വാസുദേവൻ  എന്നിവർ സംസാരിച്ചു. റോട്ടറി കാലിക്കറ്റ് സ്മാർട്ട് സിറ്റി ഈ വർഷം അർഹതപ്പെട്ട  കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകും എന്ന്  ഭാരവാഹികൾ പ്രഖ്യാപിച്ചു. ചടങ്ങിൽ വെച്ച് മന്ത്രി  അഹമ്മദ് ദേവർ കോവിൽ  തെരുവ് കച്ചവടക്കാർക്ക് വലിയ കുടകൾ വിതരണം ചെയ്തു.
Share news