KOYILANDY DIARY.COM

The Perfect News Portal

37 ലക്ഷം രൂപയുടെ 26 ഐഫോണ്‍ 16 പ്രോ മാക്‌സുകളുമായി എത്തിയ യുവതി അറസ്റ്റിൽ

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐ ഫോണ്‍ 16 പ്രോമാക്‌സ് ഫോണുകളുമായി എത്തിയ യുവതി അറസ്റ്റിൽ. ഐ ഫോണ്‍ 16 പ്രോമാക്‌സിന്റെ 26 ഫോണുകളുമായി എത്തിയ യുവതിയാണ് പിടിയിലായത്. ഡല്‍ഹി വിമാനത്താവളത്തിലാണ് സംഭവം. സ്ത്രീയുടെ പക്കൽ ഉണ്ടായിരുന്ന ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഫോണുകള്‍ പിടിച്ചെടുത്തത്.

ഹോങ്കോങില്‍ നിന്നെത്തിയതാണ് പിടിയിലായ യുവതി. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. ഐ ഫോണ്‍ 16 സീരീസിലെ ഉയര്‍ന്ന മോഡലാണ് പ്രോ മാക്‌സ്. ബാഗിനുള്ളിൽ ടിഷ്യ പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഫോണുകൾ കണ്ടെത്തിയത്. ഇന്ത്യയില്‍ ഈ മോഡലിന്ഏകദേശം ഒന്നര ലക്ഷത്തോളം രൂപ വില വരുന്നുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞത് പ്രകാരം 37 ലക്ഷത്തോളം വില വരും.

Share news