KOYILANDY DIARY.COM

The Perfect News Portal

സ്കൂൾ വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കും; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളുടെയും നോട്ട് ബുക്കുകളുടെയും ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സ്കൂൾ ബാഗുകളുടെ അമിത ഭാരം സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും പഠനം ഒരു ഭാരമാകാതെ സന്തോഷകരമായ അനുഭവമാക്കി മാറ്റാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വാഗതം ചെയ്യുന്നെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

 

Share news