KOYILANDY DIARY

The Perfect News Portal

മുത്താമ്പി റോഡിലെ അണ്ടർപ്പാസ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു

കൊയിലാണ്ടി: ദേശീയപാത ബൈപ്പാസിൽ മുത്താമ്പി റോഡിനെ കൊയിലാണ്ടി നഗരവുമായി ബന്ധിപ്പിക്കുന്ന, മണമൽ ദർശനമുക്ക് അണ്ടർ പാസിലൂടെ വാഹനങ്ങൾ ഭാഗികമായി ഓടി തുടങ്ങി ഇന്നലെ ഉച്ചമുതലാണ് വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയത്. നാലര മീറ്റർ ഉയരവും ആറര മീറ്റർ വീതിയുമാണ് അണ്ടർ പാസിനുള്ളത്. ഇനിയും പ്രവൃത്തി പൂർത്തിയാകാനുണ്ടെങ്കിലും അണ്ടർപ്പാസിനോട് ചേർന്ന് ബൈപ്പാസിൻ്റെ പുറത്ത് താൽക്കാലികമായി നിർമ്മിച്ച റോഡിലൂടെയുള്ള ഗതാഗതം അവസാനിപ്പിച്ച് മറ്റു വർക്കുകൾ പൂർത്തിയാക്കുന്നതിനാണ് അണ്ടർപ്പാസിലൂടെ ഗാതാഗതം ആരംഭിക്കാൻ തീരുമാനിച്ചത്.

മുത്താമ്പി റോഡിൽ നിന്ന് ഒരു മീറ്റർ താഴ്ചയിലാണ് അണ്ടർപ്പാസ് നിർമ്മിച്ചിട്ടുള്ളത്. അതിനായി ഇരു ഭാഗങ്ങളിൽ നിന്നും 50 മീറ്റർ മാറി പഴയ റോഡ് പൊളിച്ചുനീക്കി പാലത്തിനടിയിലേക്ക് സ്ലോപ്പ് ചെയ്താണ് റോഡുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ബൈപ്പാസിൽ ആദ്യം പൂർത്തിയായ അണ്ടർപ്പാസാണ് മണമൽ ദർശനമുക്ക് പരിസരത്തേത്. നന്തി മുതൽ ചെങ്ങോട്ടുകാവ് വരെയാണ് ദേശീയ പാതയുടെ ഭാഗമായി ബൈപ്പാസ് നിർമ്മിക്കുന്നത്. ബൈപ്പാസ് നിർമ്മാണം അതിവേഗമാണ് പൂർത്തിയായി കൊണ്ടിരിക്കുന്നത്.

Advertisements