മരം വീണ് തടസ്സപ്പെട്ട ഗതാഗതം ഫയർഫോഴ്സ് എത്തി പുനഃസ്ഥാപിച്ചു

അത്തോളി: അത്തോളി വേളൂരിൽ മരം റോഡിലേക്ക് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെകൂടിയാണ് സംഭവം. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു

GR. ASTO മജീദ് എം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇർഷാദ് പി കെ, അനൂപ് എന്‍പി, സനൽ രാജ്, റഷീദ് കെ പി, ഹോം ഗാർഡ് ബാലൻ ടി പി എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

