KOYILANDY DIARY.COM

The Perfect News Portal

കിടാരത്തിൽ ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു

കിടാരത്തിൽ ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ ജനകീയാസൂത്രണ പദ്ധതി 2022 – 23 പ്രകാരം വാർഡ് 26 ൽ അനുവദിച്ച 5,28,000 രൂപ ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയാക്കിയ കിടാരത്തിൽ ക്ഷേത്രം റോഡിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ. കെ. പി നിർവഹിച്ചു. വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് ചെയർമാൻ ഇ. കെ. അജിത്ത് മാസ്റ്റർ, ക്ഷേത്രം പ്രസിഡണ്ട് ചോയിക്കുട്ടി, ത്വാഹ ജുമാമസ്ജിദ്  സെക്രട്ടറി അബൂബക്കർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. വാർഡ് കൗൺസിലർ വി. എം. സിറാജ് സ്വാഗതവും കെ. എം. ജനാർദ്ദനൻ നന്ദിയും പറഞ്ഞു.
Share news