KOYILANDY DIARY.COM

The Perfect News Portal

മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. മുസ്ലിം ലീഗ് ഉൾപ്പെടെ മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയാണ് തള്ളിയത്. ഹർജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് എം. ആർ. ഷാ, ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്നുള്ള ഹർജിക്കാരന്‍റെ ആവശ്യം കോടതി പരിഗണിച്ചു.

യുപി ശിയാ വഖഫ് ​ബോർഡിൻ്റെ മുൻ ചെയർമാൻ വസീം റിസ്വിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ഹിന്ദു ഏകതാദൾ തുടങ്ങിയ പാർട്ടികൾക്കെതിരെ സുപ്രിംകോടതിയിൽ ഹർജി നൽകിയത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29 എ, 123(3), 123 (3എ) വകുപ്പുകൾ കാണിച്ചായിരുന്നു ഹർജി. മതത്തിൻ്റെ അടിസ്ഥാനത്തിൽ വോട്ട് ചോദിക്കുന്നത് നിരോധിക്കുന്നതാണ് നിയമം.സു​പ്രീം​കോ​ട​തി അഭിഭാഷകൻ ഗൗ​ര​വ് ഭാ​ട്ടി​യ ആ​ണ് റി​സ്വി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ​ത്.

അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ എ.ഐ.​എം.​ഐ​.എമ്മിന് വേണ്ടി മു​ൻ അ​റ്റോ​ണി ജ​ന​റ​ൽ കെ. കെ. വേ​ണു​ഗോ​പാ​ലാൽ ഹാ​ജ​രാ​യി. ഇ​തേ ആ​വ​ശ്യ​ത്തി​ന് സമാന ഹർജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ സമർപ്പിച്ചിട്ടുണ്ടെന്ന് കെ. കെ. വേ​ണു​ഗോ​പാൽ ചൂണ്ടിക്കാട്ടി. ഇതിനാൽ ഹർജി സുപ്രീംകോടതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹർജി പിൻവലിക്കാമെന്നാണ് ഹർജിക്കാരൻ പറയുന്നതെന്ന് ജസ്റ്റിസ് ഷാ മറുപടി നൽകി.

Advertisements

 

Share news