KOYILANDY DIARY

The Perfect News Portal

കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. നേരത്തെ ഹൈക്കോടതിയും ഹർജി തള്ളിയിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണം കെജ്‍രിവാള്‍ ശക്തമാക്കി. ആം ആദ്മി പാർട്ടി ദില്ലിയിൽ മത്സരിക്കുന്ന നാല് സീറ്റിലെയും റോഡ് ഷോകൾ കെജ്‌രിവാൾ പൂർത്തിയാക്കി.

Advertisements

കഴിഞ്ഞദിവസം ദില്ലിയിലെ കോൺഗ്രസ്‌ സ്ഥാനാർത്ഥിയായ കനയ്യകുമാർ കെജ്‌രിവാളിനെ കണ്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയ അരവിന്ദ് കെജ്‍രിവാള്‍ യുപി, ഹരിയാന, ജാര്‍ഖണ്ഡ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ പ്രചാരണം നടത്തും.ചെവ്വാഴ്ച്ച ഹരിയാനയിലെ കുരുക്ഷേത്ര, ബുധനാഴ്ച യുപിയിലെ ലക്നൗ, വ്യാഴാഴ്ച രാവിലെ പഞ്ചാബിലും വൈകുന്നേരം ജാര്‍ഖണ്ഡിലെ റാഞ്ചിയിലും. വെള്ളിയാഴ്ച മഹാരാഷ്ട്രയില്‍ മഹാവികാസ് ആഘാടി സഖ്യത്തിന്‍റെ റാലിയിലും കെ ജ്‍രിവാള്‍ പങ്കെടുക്കും.