കളഞ്ഞു കിട്ടിയ പണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമസ്ഥനെ കണ്ടെത്തി പണം തിരിച്ചു നൽകി പോലീസ്

.
കൊയിലാണ്ടി: കളഞ്ഞു കിട്ടിയ പണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഉടമസ്ഥനെ കണ്ടെത്തി പണം തിരിച്ചു നൽകി പോലീസ്. ചൊവാഴ്ചയാണ് കൊയിലാണ്ടി കോ. ഓപ്പറേറ്റീവ് ബാങ്കിനു സമീപത്ത് വെച്ച് ചേലിയ സ്വദേശി ഷൈജുവിനു 40000 ത്തോളം രൂപ കളഞ്ഞു കിട്ടിയത്. ഉടൻ തന്നെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കൊയിലാണ്ടി പോലീസ് അന്വേഷണം നടത്തി ഉടമസ്ഥനെ കണ്ടെത്തി. വലിയകത്ത് പള്ളി ഷൗക്കത്തിന്റെതായിരുന്നു പണം. തുടർന്ന് എസ് ഐ അനൂപ്, സിപിഒ രഞ്ജിത്ത് ലാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീകാന്ത് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പണം ഷൗക്കത്തിനു കൈമാറി.
