കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകൻ കുടുംബസമേതം മുങ്ങി

കിടപ്പുരോഗിയും വൃദ്ധനുമായ അച്ഛനെ ഉപേക്ഷിച്ച് മകൻ കുടുംബസമേതം മുങ്ങി. ഏരൂർ വൈമേതിയിലാണ് സംഭവം നടന്നത്. ഭക്ഷണവും വെള്ളവും കിട്ടാതെ ഷണ്മുഖൻ എന്ന വൃദ്ധൻ ദുരിതാവസ്ഥയിൽ ആണ്. മൂന്ന് മക്കൾ ഉള്ള വൃദ്ധനെയാണ് മകൻ വാടകവീട്ടിൽ ഉപേക്ഷിച്ചത്. 24 മണിക്കൂർ വൃദ്ധൻ വീട്ടിലുള്ളത് ആരും അറിഞ്ഞില്ല.

വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മകൻ വൃദ്ധനെ ഉപേക്ഷിച്ചു പോയ വിവരം ഉടമസ്ഥൻ അറിയുന്നത്. മകൻ അജിത്തും കുടുംബവുമാണ് അച്ഛനെ ഉപേക്ഷിച്ചത്. മകനെതിരെ കേസ് എടുക്കും എന്ന് തൃപ്പൂണിത്തുറ എസ് ഐ പറഞ്ഞു. വൃദ്ധനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

