KOYILANDY DIARY.COM

The Perfect News Portal

കള്ളക്കടൽ പ്രതിഭാസം; കേരള-തമിഴ്നാട് തീരത്ത് ഇന്ന് ഓറഞ്ച് അലേർട്ട്

കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരളതീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വൈകിട്ട് 3 30 വരെ അതിതീവ്ര തിരമാലയ്ക്ക് സാധ്യതയെന്നാണ് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

11 ജില്ലകളില്‍ ഇന്നും നാളെയും താപനില മുന്നറിയിപ്പ് തുടരും. കൊല്ലം, തൃശ്ശൂര്‍, ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. ബുധനാഴ്ചയോടെ സംസ്ഥാനത്ത് വേനല്‍ മഴ സജീവമാകും എന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ നിഗമനം. ഇത്തവണ മണ്‍സൂണ്‍ ശക്തമാകുമെന്നും വിലയിരുത്തലുണ്ട്.

Share news