കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച വൈകീട്ട് നടന്ന കാഴ്ചശീവേലി എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി. മേള പ്രമാണിയായ മണ്ണാര്‍ക്കാട് മോഹന്‍ദാസിന്‍റെ നേതൃത്വത്തില്‍ നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലാണ് കാഴ്ചശീവേലി നടന്നത്.