KOYILANDY DIARY

The Perfect News Portal

രാഷ്ട്രീയ സമവാക്യം മാറിയത് ബിജെപിക്ക് തിരിച്ചടി; ഏ​ഴാം​ ഘട്ടത്തില്‍ ഇന്ത്യാ സഖ്യത്തിന് മുൻ‌തൂക്കമെന്ന് സൂചന 

ന്യൂ​ഡ​ൽ​ഹി: രാഷ്ട്രീയ സമവാക്യം മാറിയത് ബിജെപിക്ക് തിരിച്ചടി. ലോകസഭാ തെരെഞ്ഞെടുപ്പ് ഏ​ഴാം​ ഘട്ടത്തില്‍ ഇന്ത്യാ സഖ്യത്തിന് മുന്‍തൂക്കമെന്ന് സൂചന. ജൂ​​ൺ ഒ​​ന്നി​​ന് ന​​ട​​ക്കു​​ന്ന അ​​വ​​സാ​​ന ഘ​​ട്ട വോ​​ട്ടെ​​ടു​​പ്പി​​ൽ ജ​​ന​​വി​​ധി തേ​​ടു​​ന്ന​​ത് പ്ര​​ധാ​​ന​​മ​​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി, ബോ​​ളി​​വു​​ഡ് ന​​ടി ക​​ങ്ക​​ണ റാ​​വ​​ത്ത്, കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് ആ​​ന​​ന്ദ് ശ​​ർ​​മ, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് (ടി.​​എം.​​സി) ദേ​​ശീ​​യ ഉ​​പാ​​ധ്യ​​ക്ഷ​​ൻ അ​​ഭി​​ഷേ​​ക് ബാ​​ന​​ർ​​ജി, മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി ര​​വി​​ശ​​ങ്ക​​ർ പ്ര​​സാ​​ദ്, ലാ​​ലു​​പ്ര​​സാ​​ദി​​ന്റെ മ​​ക​​ൾ മി​​ർ​​സ തു​​ട​​ങ്ങി​യ പ്ര​​മു​​ഖ​​ർ.
പ​​ഞ്ചാ​​ബ്, യു.​​പി സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ 13 വീ​​ത​​വും പ​​ശ്ചി​​മ ബം​​ഗാ​​ൾ (ഒ​​മ്പ​​ത്), ബി​​ഹാ​​ർ (എ​​ട്ട്), ഒ​​ഡി​​ഷ (ആ​​റ്), ഹി​​മാ​​ച​​ൽ പ്ര​​ദേ​​ശ് (നാ​​ല്), ഝാ​ർ​​ഖ​​ണ്ഡ് (മൂ​​ന്ന്), കേ​​ന്ദ്ര​ഭ​​ര​​ണ പ്ര​​ദേ​​ശ​​മാ​​യ ച​​ണ്ഡി​​ഗ​​ഢി​​ൽ ഒ​​രു മ​​ണ്ഡ​​ല​​വും ഉ​​ൾ​​പ്പെ​​ടെ 57 സീ​​റ്റി​​ലാ​​ണ് വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ക്കാ​​നു​​ള്ള​​ത്. ക​​ഴി​​ഞ്ഞ ത​​വ​​ണ 57 സീ​​റ്റി​​ൽ എ​​ൻ.​​ഡി.​​എ​​ക്ക് 32 ഉം ​​യു.​​പി.​​എ​​ക്ക് ഒ​​മ്പ​​തും സീ​​റ്റു​​ക​​ളാ​​ണ്. ല​​ഭി​​ച്ച​​ത്.
Advertisements
16 സീ​​റ്റു​​ക​​ളി​​ലാ​​യി ടി.​​എം.​​സി ബി​​ജു ജ​​ന​​താ​ദ​​​ൾ (ബി.​​ജെ.​​ഡി) പാ​​ർ​​ട്ടി​​ക​​ൾ വി​​ജ​​യി​​ച്ചു. ഇ​​ക്കു​​റി രാ​​ഷ്​​ട്രീ​​യ സ​​മ​​വാ​​ക്യം മാ​​റി​​യ​​തും ക​​ർ​​ഷ​​ക സ​​മ​​ര​​വും ​തൊ​​ഴി​​ലി​​ല്ലാ​​യ്മ​യും വി​​ല​​ക്ക​​യ​​റ്റ​​വു​​മെ​​ല്ലാം ബി.​​ജെ.​​പി​​ക്ക് തി​​രി​​ച്ച​​ടി​​യു​​ണ്ടാ​​കും. ആ അർത്ഥത്തിൽ നേരിയ മുൻതൂക്കം ഇൻഡ്യ മുന്നണിക്കുണ്ട്.