KOYILANDY DIARY.COM

The Perfect News Portal

നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് തലകീഴായി മറിഞ്ഞു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിൽ കരുമലയിൽ ഇന്നലെ രാത്രിയാണ് സംഭവം. റോഡരികിലെ മതിലിൽ ഇടിച്ച് നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. പിഞ്ചു കുഞ്ഞടക്കം നാല് പേരാണ് കാറിലുണ്ടായിരുന്നത്.

സീറ്റ് ബെൽറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ പാലിച്ചതിനാലാണ് യാത്രക്കാർ രക്ഷപ്പെട്ടത്. കാറിലുണ്ടായിരുന്ന പുനൂർ സ്വദേശിയായ യുവതിയുടെ കൈക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു.

Share news