നോർത്ത് ജില്ലാ ലഹരി നിർമ്മാർജ്ജന സമിതി വിദ്യാർത്ഥി വിംഗ് രൂപീകരിച്ചു
കൊയിലാണ്ടി : ലഹരി നിർമ്മാർജ്ജന സമിതി നോർത്ത് ജില്ലാ വിദ്യാർത്ഥി വിംഗ് രൂപീകരിച്ചു. കൊയിലാണ്ടി ഗ്രേസ് കോളേജിൽ നടന്ന ജില്ലാ തല കൺവെൻഷനിലാണ് നോർത്ത് വിംഗ് രൂപീകരിച്ചത്. യോഗം ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന സെക്രട്ടറി ഹുസൈൻ കമ്മന ഉദ്ഘാടനം ചെയ്തു. സി. പി ഹമീദ് പേരാമ്പ്ര അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥി വിംഗ് സംസ്ഥാന പ്രസിഡന്റ് അനസ് നങ്ങാണ്ടി മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ വനിതാ വിംഗ് സംസ്ഥാന അധ്യക്ഷ പി. സഫിയ, കെ മറിയം ടീച്ചർ, ലത്തീഫ് കവലാട്, റഷീദ, തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഷിജിൻ ലാൽ (ചെയർമാൻ), ഷുഹൈബ് ടി. (കൺവീനർ), അൻഷിഫ് (ജോയിൻ്റ് കൺവീനർ), രാഹുൽ കെ (ജോയിൻ്റ് കൺവീനർ) ഫാത്തിമ മെഹബി (ട്രഷറർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു. ബഷീർ നരവന നന്ദി പറഞ്ഞു.

