KOYILANDY DIARY

The Perfect News Portal

മുഖ്യധാര മാധ്യമങ്ങൾ മുക്കിയ വാർത്ത. പോലീസുകാരൻ സുഭാഷിന് ബിഗ് സല്യൂട്ട്

മുഖ്യധാര മാധ്യമങ്ങൾ മുക്കിയ വാർത്ത.. പമ്പാ നദിയിൽ മുങ്ങിയ 3 അയ്യപ്പ ഭക്തരെ സാഹസികമായി രക്ഷപ്പെടുത്തിയ ഒരു പോലീസുകാരൻ്റെ ധീരമായ നടപടിയാണ് മുഖ്യധാര മാധ്യമങ്ങൾ മുക്കി ആരും അറിയാതെ പോയത്. വടകര കൺട്രോൾ റൂമിലെ പോലീസുകാരൻ സുഭാഷാണ് സ്വന്തം ജീവൻപോലും പണയപ്പെടുത്തി 3 അയ്യപ്പൻ ഭക്തർക്ക് രക്ഷകനായത്. ഈ സംഭവം അറിഞ്ഞിട്ടും  ഒരുവരി വാർത്ത കൊടുക്കാൻ ഒരൊറ്റ മുഖ്യധാര ചാനലുകാരനും പത്രക്കാരനും കണ്ണ് കണ്ടില്ലേ എന്നതാണ് സാംസ്കാരിക കേരളം ചോദിക്കുന്നത്.

കഴിഞ്ഞ ക്രിസ്മസ് ദിവസമാണ് വൈകീട്ട് 4 മണിക്ക് കർണ്ണാടക സ്വദേശികളായ 3 അയ്യപ്പ ഭക്തർ പമ്പാ നദിക്കരയിൽ കുളിക്കുന്നതിന് വേണ്ടി താഴേക്കിറങ്ങുന്നതിനിടയിൽ കാൽവഴുതി ശക്തമായ ഒഴുക്കുള്ള നദിക്കകത്ത് അകപ്പെട്ടത്. ആ സമയത്ത് നൂറുകണക്കിന് അയ്യപ്പ ഭക്തരും നദിക്കരയിലുണ്ടായിരുന്നെങ്കിലും ആർക്കും ഒന്നു ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ആ  സമയത്തെ അവിടുത്തെ സാഹചര്യം.

എന്നാൽ മുങ്ങിത്താവുന്ന 3 അയ്യപ്പ ഭക്തരുടെ ദൈന്യത കണ്ട ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന വടകര  കൺട്രോൾ സ്റ്റേഷനിലെ പോലീസുകാരൻ കൈയിലുണ്ടായിരുന്ന ഫോണും മറ്റ് വയർലെസ്സ് സംവിധാനങ്ങളും മറ്റൊരു പോലീസ് ഓഫീസറുടെ കൈയിലേൽപ്പിച്ച് നദിയിലേക്ക് എടുത്ത് ചാടുകയായിരുന്നു.

Advertisements

അങ്ങിനെ മരണക്കയത്തിലേക്ക് മുങ്ങിത്താണ കർണാടക സ്വദേശികളായ ശ്രിധറും, ചന്ദുവും, ഗൗതവും അടക്കം 3 പേരെയും തൻ്റെ കൈക്കകത്ത് താങ്ങിനിർത്തി കരക്കടുപ്പിച്ച് അവർക്ക് പുനർജീവൻ നൽകിയാണ് സുഭാഷ് എന്ന പോലീസുകാരൻ ചേർത്ത് നിർത്തിയത്. ഈ ധീരമായ സാഹസിക പ്രവർത്തനത്തിന് സുഭാഷ് ഒറ്റയ്ക്ക് നേതൃത്വം നൽകുമ്പോൾ സാക്ഷ്യം വഹിക്കാൻ പമ്പാ തീരത്തും സന്നിധാനത്തും എല്ലാ മുഖ്യധാര മാധ്യമങ്ങളും ഉണ്ടായിരുന്നിട്ടും ഒരു വരി എഴുതിപ്പിടിപ്പിക്കാൻ ഇവർ തയ്യാറായില്ല… പമ്പാ നദിയിൽ മുങ്ങിയ 3 അയ്യപ്പ ഭക്തരെ സുഹൃത്തുക്കൾ രക്ഷപ്പെടുത്തിയെന്നെങ്കിലും അവർക്ക് എഴുതാമായിരുന്നു.. പക്ഷെ അവർ അതിന് തയ്യാറായില്ല. കാരണം ഇത് പുറംലോകം അറിഞ്ഞാൽ പിണറായിയുടെ പോലീസിന് കിട്ടുന്ന അംഗീകാരം അവർക്കും അവരുടെ മേലാളന്മാർക്കും ചിന്തിക്കാൻപോലും പറ്റില്ല.

പിണറായിയുടെ പോലീസല്ലെ എന്ന മനോഭാവമാണ് ഇവരെ ഇതിന് പ്രേരിപ്പിച്ചത്. അയ്യപ്പ ദർശനത്തിനായി ശബരിമലയിൽ സർക്കാർ വൻ സന്നാഹങ്ങളോടെയാണ് ഇത്തവണ  എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയത്. എന്നാലും അതിലെവിടെങ്കിലും എന്തെങ്കിലും പിഴവുകൾ കണ്ടെത്താൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു കഴിഞ്ഞ കുറേ നാളുകളായി ഈ മാധ്യമ തമ്പുരാക്കന്മാർ.. എപ്പോഴെങ്കിലും എന്തെങ്കിലും കിട്ടിയാൽ എന്നിട്ട് വേണം എക്സ്ക്ലൂസിവ്, ബ്രേക്കിം ന്യൂസുകൾകൊണ്ട് പ്രളയം സൃഷ്ടിക്കാൻ. അങ്ങിനെ ഓരാഴ്ചത്തേക്കുള്ള വിശപ്പടക്കാം.. എന്ന നീചമനസാണ് ഇീ മാപ്രകളെ നയിക്കുന്നത്.. അതിനിടയിൽ ഏത് പിണറായിയുടെ പോലീസ്, ഏത് അയ്യപ്പ ഭക്തർ ഏത് പമ്പ. ആര് മുങ്ങി… എന്നതാണ് അവരുടെ ചീഞ്ഞ് നാറുന്ന മനസിലുള്ളതെന്ന് മനസിലാക്കാൻ മലയാളിക്ക് വലിയ പ്രയാസമൊന്നുമില്ല.

നേരെ തിരിച്ചായിരുന്നെങ്കിലോ ഉടൻ തുടങ്ങാമായിരുന്നു തത്സമയം കൊട്ടിഘോഷം..  ദിവസങ്ങളും ആഴ്ചകളും തള്ളി നീക്കാൻ… പക്ഷെ ഒന്നുണ്ട് ഈ മാറിയ കാലത്ത് ജനങ്ങളെ സത്യം ബോധ്യപ്പെടുത്താൻ നേരറിയിക്കാൻ ഇവിടെ ഒരു ജനക്കൂട്ടം ഉണ്ട് അവിടെ മുഖ്യധാര എന്ന നിങ്ങളുടെ കുത്തിത്തിരിപ്പുകൾക്ക് ഒട്ടുംതന്നെ സ്ഥാനമില്ല എന്നതാണ് പോയ കാലം ഓർമ്മിപ്പിക്കുന്നത്.