KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചുപൂട്ടാനുള്ള നീക്കം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്; മന്ത്രി എം ബി രാജേഷ്

പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചുപൂട്ടാനുള്ള നീക്കം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മന്ത്രി എം ബി രാജേഷ്. കേന്ദ്രസര്‍ക്കാരിന് കേരളത്തോടുള്ള പ്രതികാരബുദ്ധിയുടെ മറ്റൊരു ഉദാഹരണമാണ് ഈ തീരുമാനം.

 

നേരത്തെ പാലക്കാട് ഡിവിഷനെ മംഗലുരുവിന്റെ ഭാഗമാക്കാന്‍ നോക്കിയെങ്കിലും അന്ന് താന്‍ ഉള്‍പ്പെടെയുള്ള എം പി മാരുടെ നേതൃത്വത്തില്‍ ചെറുത്ത് തോല്‍പ്പിച്ചിരുന്നു. കേരളത്തിന്റെ റെയില്‍വേ വികസനത്തെ അട്ടിമറിക്കാനുള്ള കേന്ദ്രനീക്കത്തെ ജനങ്ങളെ അണിനിരത്തി ചെറുത്ത് തോല്‍പ്പിക്കണമെന്നും എം ബി രാജേഷ് കൊച്ചിയില്‍ പറഞ്ഞു.

Share news