KOYILANDY DIARY

The Perfect News Portal

കിണറ്റിൽ വീണ ആളെ രക്ഷപ്പെടുത്തി

കൊയിലാണ്ടി: കിണറ്റിൽ വീണ ആളെ രക്ഷപ്പെടുത്തി. പഞ്ചായത്തിലെ ഏഴാം വാർഡിൽ താഴെ നടുവിലേരി മുചുകുന്നിൽ നാരായണിയുടെ വീട്ടിലെ നടുവിലേരി ഹൗസ് ബാബുവാണ് കിണറ്റിൽ വീണത്.  അതിസാഹസികമായി കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബി ഹേമന്ത് അഭിനന്ദനാർഹമായ സേവനമാണ് കാഴ്ചവച്ചത്. കിണറ്റിൽ അകപ്പെട്ട ആൾ  പരാക്രമങ്ങൾ കാണിച്ചപ്പോൾ തന്ത്രപൂർവ്വം അനുനയിപ്പിച്ച് നെറ്റിൽ കയറ്റി  മുകളിൽ എത്തിക്കുകയായിരുന്നു.

വടകര ലോകനാർകാവ് സ്വദേശിയായ ഹേമന്ത് ഇതിനുമുമ്പും ഇത്തരം അവസരങ്ങളിൽ  രക്ഷാപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇയാളുടെ സ്തുത്യർഹമായ സേവനത്തെ അഭിനന്ദിക്കുന്നതായി സഹപ്രവർത്തകരും പറഞ്ഞു.

കൊയിലാണ്ടി അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ്റെ നേതൃത്തത്തിലാണ് ടീം സ്ഥലത്തെത്തിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ ബി. ഹേമന്ദ് മറ്റ് സേനാംഗങ്ങളുടെയും റെസ്ക്യു നെറ്റിന്റെ സഹായത്തോടെയാണ് കിണറ്റിൽ ഇറങ്ങി വീണ ആളെ പരിക്കുകൾ കൂടാതെ കരയ്ക്ക് എത്തിക്കുകയും ചെയ്തത്..

Advertisements

 

ഏകദേശം 15 മീറ്റർ ആഴവും രണ്ട് മീറ്റർ വെള്ളവും  ഉള്ള കിണറിലാണ് ഇദ്ധേഹം വീണത്. തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. ഗ്രേഡ് എ.എസ്.ടി.ഒ  പി.കെ. ബാബു. എഫ്.ആർ.ഒ.മാരായ പി.കെ. ഇർഷാദ്, വി.വിഷ്ണു, പി. ബബീഷ്, എം, ബിനീഷ്, ബി കെ, സത്യൻ, കെ, റഷീദ്  പി, ഹോംഗാർഡ്മാരായ സുജിത്ത്, ബാലൻ, ഓംപ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.