KOYILANDY DIARY.COM

The Perfect News Portal

പോലീസ് വൈദ്യ പരിശോധനക്ക് കൊണ്ടുവന്നയാൾ ആശുപത്രി അക്രമിച്ചു

പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി അക്രമം.. പിന്നീട് കൊയിലാാണ്ടി താലൂക്കാശുപത്രിയിൽ വൈദ്യ പരിശോധനക്ക് കൊണ്ടുവന്നയാൾ വീണ്ടും അക്രമാസക്തമായി. ആശുപത്രിയുടെ കാഷ്വാലിറ്റി തകർത്തു. ജീവനക്കാരെ അക്രമിച്ചു. കൊണ്ടുവന്ന പോലീസുകാർക്കും, ആശുപത്രി ജീവനക്കാർക്കും പരിക്കേറ്റു. പൊട്ടിയ ഗ്ലാസ് ഉപയോഗിച്ച് ഇയാൾ സ്വയം കഴുത്ത് മുറിക്കുകയും ചെയ്തു. കണ്ണൂർ ചാലക്കാട് പൊന്നൻപാറ, ദേവരാജൻ്റെ മകൻ ഷാജിത്ത് 46 ആണ് അക്രമം അഴിച്ച് വിട്ടത്. കാഷ്വാലിറ്റിയിൽ നിറയെ ചോരക്കളമായിരുന്നു. രാത്രി ഒരു മണിയോടുകൂടിയായിരുന്നു സംഭവം. അക്രമത്തിൽ കാഷ്വാലിറ്റിയുടെ ചില്ലുകൾ തകർന്നിട്ടുണ്ട്.

ആദ്യം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൻ ഓടിക്കയറിയ ഇയാൾ എനിക്ക് പണംതരാനുള്ള ആൾ ഇവിടെയുണ്ടെന്ന് ആക്രോശിച്ചുകൊണ്ടാണ് സ്റ്റേഷൻ കയറി ഗ്രിൽസിൽ തലകൊണ്ട് കുത്തിയായിരുന്നു അക്രണം. ഇതോടെ അയാളുടെ തലക്ക് കാര്യമായ പരിക്കേറ്റതോടെ പോലീസ് ഇയാളെ കീഴടക്കി താലൂക്കാശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെയാണ് ഏറെ നേരം അക്രമം അഴിച്ചുവിട്ടത്. ജീവനക്കാരിൽ പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ഒടുവിൽ പോലീസും സെക്യൂരിറ്റി ജീവനക്കാരും രോഗികളോടൊടൊപ്പം വന്ന സഹായികളും  ചേർന്ന് ഇയാളെ കീഴ്പെടുത്തി കൈകൈലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

Advertisements
Share news