KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഉപജില്ല കായികമേള കൊടിയിറങ്ങി

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻമാരായി.. ഉപജില്ല കായികമേള കൊടിയിറങ്ങി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നു വരുന്ന കൊയിലാണ്ടി ഉപജില്ല കായിക മേളയിൽ ആയിരക്കണക്കിന് കൗമാര ബാല്യങ്ങൾ പുതിയ വേഗങ്ങളും ദൂരങ്ങളുo കുറിച്ച കായിക മേള പങ്കാളിത്തം കൊണ്ട് ഇക്കുറി ഏറെ ശ്രദ്ധേയമായി. മേളയുടെ സമാപന സമ്മേളനം മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ജി.വി.എച്ച് എസ്. പി. ടി. എ. പ്രസിഡണ്ട് സുചീന്ദ്രൻ അധ്യക്ഷത വഹിച്ചു.
എ.ഇ.ഒ. പി.പി. സുധ ഓവറോൾ ചാമ്പ്യൻമാരായ ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിക്ക്  ട്രോഫി വിതരണം ചെയ്തു. പ്രിൻസിപ്പൽ പി. വത്സല, ഹെഡ്മിസ്ട്രസ് എം. പി. നിഷ, എച്ച്. എം ഫോറം സെക്രട്ടറി ഷാജി, എൻ. ബൽറാം വിവിധ സംഘടനാ പ്രതിനിധികൾ കൺവീനർ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
Share news