KOYILANDY DIARY

The Perfect News Portal

ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കുമെന്ന് ആർ.ടി.ഒ

ട്രാഫിക് നിയമം ലംഘിച്ച് ബസ്സ് ഓടിച്ച ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കുമെന്ന് ആർ.ടി.ഒ..  കൊയിലാണ്ടി: ദേശീയപാതയിൽ യാത്രകാരിയെ ഇറക്കുന്നതിനിടയിൽ ഇടതുവശത്തുകൂടി മറ്റൊരു ബസ്സ് ഓവർ ടേക് ചെയ്ത് ബസ്സിൽ നിന്ന് ഇറങ്ങുകയായിരുന്ന സ്ത്രീയെ അപകടപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ നടപടി എടുക്കുമെന്ന് കൊയിലാണ്ടി ആർ.ടി.ഒ അറിയിച്ചു.

ഇന്നലെയായിരുന്നു സംഭവം. വടകര ഭാഗത്ത് നിന്ന് കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന ഹെവിൻ ബസ്സ് യാത്രക്കാരെ ഇറക്കുന്നതിനിടെ അതേ ഭാഗത്ത് നിന്ന് വന്ന ചിന്നൂസ് ബസ്സ് അമിത വേഗതയിൽ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യുകയായിരുന്നു. ബസ്സിൽ നിന്ന് ഇറങ്ങുകയായിരുന്ന യാത്രക്കാരി  അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

റോഡിനു മുകളിൽ സൈഡാക്കാതെ യാത്രക്കാരെ ഇറക്കുകയും ഇടതു വശത്തുകൂടി ഓവർടേക്ക് ചെയ്ത് അപകടകരമാം വിധം ഡ്രൈവ് ചെയ്ത സംഭവത്തിൽ രണ്ട്  ബസ്സ് ഡ്രൈവർമാർക്കെതിരെയും നടപടി എടുക്കുമെന്ന് ജോയിൻ്റ് ആർ.ടി.ഒ അറിയിച്ചു. ബസ്സിൽ നിന്ന് ഇറങ്ങുന്ന യാത്രക്കാരി പെട്ടന്ന് തന്നെ പിറകിലേക്ക് മാറിയത് കാരണം വൻ ദുരന്തമാണ് ഒഴിവായത്. മത്സര ഓട്ടത്തിനിടെയാണ് സംഭവം നടന്നതെന്ന് ദൃക്സാക്ഷികൾ പരഞ്ഞു.

Advertisements