KOYILANDY DIARY

The Perfect News Portal

സൗദി അറേബ്യയിൽ വിരുന്നിനെത്തിയ ഇന്ത്യൻ കാക്കകൾ മടങ്ങുന്നില്ല. നിയന്ത്രിക്കാനൊരുങ്ങി സൗദി

റിയാദ്: സൗദി അറേബ്യയിൽ വിരുന്നിനെത്തിയ ഇന്ത്യൻ കാക്കകൾ മടങ്ങാതായതോടെ നിയന്ത്രിക്കാനൊരുങ്ങി സൗദി പരിസ്ഥിതി വകുപ്പ്. തെക്കുപടിഞ്ഞാറൻ തീര നഗരമായ ജിസാനിലും ഫറസാൻ ദ്വീപിലും കൂടിയേറിയ ഇന്ത്യൻ കാക്കകളാണ് മടങ്ങാത്തത്. കാക്കകളുടെ എണ്ണം പെരുകുകയും ശല്യം വർദ്ധിക്കുകയും ചെയ്തതോടെയാണ് സൗദി അധികൃതർ നിയന്ത്രണ നടപടിക്ക് ഒരുങ്ങുന്നത്.
കാക്കകളുടെ എണ്ണം ഉയർന്നതോടെ മേഖലയിൽ ചെറുജീവികളുടെ എണ്ണം വൻ തോതിൽ കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. കാക്കകൾ ചെറുപ്രാണികളെ മുഴുവൻ ഭക്ഷിക്കുന്നു. ഇത്തരത്തിൽ പല ജീവികളും അപ്രത്യക്ഷമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജീവജാലങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതിനാൽ കാക്കകളുടെ എണ്ണം നിയന്ത്രിക്കണമെന്ന തീരുമാനത്തിലാണ് വനം, പരിസ്ഥിതി വകുപ്പ്.