KOYILANDY DIARY.COM

The Perfect News Portal

പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ആരോഗ്യ വിഭാഗം പരിശോധന നടത്തി.

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാരും, ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാരും സംയുക്തമായി കേന്ദ്രങ്ങളിൽ സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
പാചകപ്പുര, സ്റ്റോർ റൂം, മാലിന്യ സംസ്കരണ സംവിധാനം, കുടിവെള്ള സ്രോതസ്സ്, ഭക്ഷണ വിതരണ ഹാൾ, ടോയ്ലറ്റ് സൗകര്യങ്ങൾ, എന്നിവ സംഘം പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. പരിശോധനയിൽ സീനിയർ ഹെൽത്ത് ഇൻസ്പെക്ടമാരായ രാജേഷ്, കെ റിഷാദ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ജമീഷ് മുഹമ്മദ്, ഷീബ ടി.കെ, മേഴ്സി എന്നിവർ പങ്കെടുത്തു.
വരും ദിവസങ്ങളിലും ഭക്ഷണ വിതരണ സ്റ്റാളുകളിലും മറ്റും പരിശോധന നടത്തുമെന്നും ലൈസൻസ് ഇല്ലാതെ കച്ചവടം ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും  സംഘം അറിയിച്ചു.
Share news