KOYILANDY DIARY.COM

The Perfect News Portal

ഹാർബറിൽ നങ്കൂരമിട്ട വഞ്ചിയിലെ ഉപകരണങ്ങൾ ഇടിമിന്നലിൽ തകർന്നു.

കൊയിലാണ്ടി: ഹാർബറിൽ നങ്കൂരമിട്ട വഞ്ചിയിലെ ഉപകരണങ്ങൾ ഇടിമിന്നലിൽ തകർന്നു. 4 മത്സ്യതൊഴിലാളികൾക്ക് പരിക്ക്. വഞ്ചിയിലെ ഉപകരണങ്ങൾ നശിട്ടുണ്ട്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ഗുരു കൃപാ വഞ്ചിയിലെ ടി. ടി. നിജു, ടി.ടി. ശൈലേഷ്, ടി.ടി. സന്തോഷ്, ടി.ടി. പ്രസാദ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്.

ഇതിൽ നിജുവിൻ്റെ കാലിൻ്റ എല്ല് പൊട്ടിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി. വഞ്ചിയിൽ നിന്നും മത്സ്യം നീക്കുന്നതിനിടയിലാണ് ഇവർക്ക് ഇടിമിന്നലേറ്റത്. തണ്ണീംമുഖത്ത് വലിയ പുരയിൽ ടി.വി. രഞ്ജിത്തിൻ്റെതാണ് വഞ്ചി. ഇടിമിന്നലിൽ വഞ്ചിയിലെ ജി.ടി.എസ്, വയർലെസ്, എക്കൊ സൗണ്ടർ ക്യാമറ, ബാറ്ററി, ഡയനാമോ തുടങ്ങിയവയും കത്തി നശിച്ചു. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Share news