ഗേറ്റിനുള്ളിൽ തല കുടുങ്ങിയ നായയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കൊയിലാണ്ടി: ഗേറ്റിനുള്ളിൽ തല കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ടാണ് കൊയിലാണ്ടി മുനിസിപ്പൽ ഓഫീസിനു സമീപമുള്ള വീടിനുമുമ്പിലെ ഗേറ്റിൽ തെരുവ് നായയുടെ തല കുടുങ്ങിയത്. രക്ഷാപ്പെടാനുള്ള എല്ലാ ശ്രമവും നടത്തി പരാജയപ്പെട്ട നായയുടെ ദൈന്യതകണ്ട് നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് സേന എത്തി ഷിയേസ് ഉപയോഗിച്ച് കമ്പി മുറിച്ച് മാറ്റി നായയെ രക്ഷപ്പെടുത്തി. GR:ASTO പ്രദീപ് കെ യുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ അരുൺ എസ്, നിധിൻരാജ്, രാജീവ് വി ടി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

