KOYILANDY DIARY

The Perfect News Portal

മുത്താമ്പിറോഡിലെ അണ്ടർപ്പാസിൻ്റെ ഉയരക്കുറവ് ജില്ലാ കലക്ടർ സ്ഥലം സന്ദർശിക്കും

ജില്ലാ കലക്ടർ സ്ഥലം സന്ദർശിക്കും.. ബൈപ്പാസ് നിർമ്മാണം- മുത്താമ്പിറോഡിലെ അണ്ടർപ്പാസിൻ്റെ ഉയരക്കുറവ്.. ജില്ലാ കലക്ടർ സ്ഥലം സന്ദർശിക്കുമെന്ന് കാനത്തിൽ ജമീല എം.എൽ.എ. അറിയിച്ചു. അണ്ടർപ്പാസിൻ്റെ ഉയരക്കുറവ് സംബന്ധിച്ച് കഴിഞ്ഞ ദിവസം കൊയിലാണ്ടി ഡയറി ഉൾപ്പെടെ വാർത്ത നിൽകിയിരുന്നു. തുടർന്നാണ് എം.എൽ.എ ജില്ലാ കലക്ടറെ നേരിൽ ബന്ധപ്പെട്ട് അണ്ടർപ്പാസിലെ ഉയരക്കുറവ് ശ്രദ്ധയിൽപ്പെടുത്തിയത്. നഗരസഭ ചെയർപേഴ്സൺ കെ.പി സുധയും ഇത് സംബന്ധിച്ച് എം.എൽ.എയെ ആശങ്ക അറിയിച്ചിരുന്നു. രണ്ട് ദിവസമായി മെയിൻ സ്ലാബിൻ്റെ വർക്ക് നിർത്തിവെച്ചിരിക്കുകയാണ്.

18 അടി ഉയർത്തിൽ അണ്ടർപ്പാസ് നിർമ്മിക്കുമെന്ന വ്യവസ്ഥ കാറ്റിൽപ്പറത്തിയാണ് നിർമ്മാണ കമ്പനി ഇപ്പോൾ പ്രവർത്തിച്ചുവരുന്നത്. കഴിഞ്ഞദിവസം കൊയിലാണ്ടി ഡയറിയുടെ മാധ്യമസംഘം സ്ഥലത്ത് നേരിട്ടെത്തി പ്രദേശത്തെ ഒരു യുവ എഞ്ചിനീയറായ പാവൻ വീട്ടിൽ മുരളീധരൻ്റെ സഹായത്തോടെ പാലത്തിൻ്റെ ഉയരം അളന്ന് പരിശോധന നടത്തിയപ്പോഴാണ് അണ്ടർപാസിന് ഉയരം കുറവാണെന്ന് മനസിലായത്.

Advertisements

മെയിൻ സ്ലാബിൻ്റെ വർക്ക് പൂർത്തിയായാൽ 15 അടിയിൽ താഴെ മാത്രമേ ഉയരം ഉണ്ടാകുകയുള്ളൂ എന്നും വ്യക്തമാണ്. താഴെ ഒരടി ഉയരത്തിൽ ഇൻ്റർലോക്ക് പതിച്ച് അതിന് മുകളിലൂടെയാണ് ഗതാഗതം ഉണ്ടാകുക. അതോടുകൂടി 14.6 അടി മാത്രമാകും ഉള്ളളവ്. ഇത് ഗതാഗതത്തെ മാത്രമല്ല നാടിൻ്റെ പൊതു വികസന സ്വപ്നമാണ് ഇല്ലാതാകുന്നതെന്ന് നാട്ടുകാരും പറയുന്നു.

Advertisements

ചരക്ക് വാഹനങ്ങളും മറ്റ് ഉയരംകൂടിയ ലോഡ് കയറ്റി പോകുന്ന വാഹനങ്ങളും ഇത് വഴി കടന്നുപോകാനാകില്ല. ഉത്സവ സമയങ്ങളിൽ ലോറികളിൽ ആനകളെ കയറ്റി പോകാനോ, ജെസിബി കയറ്റി പോകാനോ സാധ്യമാകാത്ത സ്ഥിതിയാണ് ഇവിടെ ഉണ്ടാകുക. ഇതിനെതിരെ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.