വഴിപാടുകൾക്ക് ചാർജ് വർധിപ്പിക്കാനുള്ള തീരുമാനം പുനപരിശോധിക്കണം

കൊയിലാണ്ടി: പിഷാരികാവിൽ വഴിപാടുകൾക്ക് 70 % ചാർജ്ജ് വർദ്ധന. മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ വഴിപാടുകൾക്ക് എഴുപത് ശതമാനം വരെ ചാർജ് വർധിപ്പിക്കാനുള്ള തീരുമാനം ട്രസ്റ്റി ബോർഡ് പുനപരിശോധിക്കണമെന്ന് കേരള ഗണകകണി ജ്യോതിഷ സഭ കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെകട്ടറി കെ. കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് പാലത്ത് രാമചന്ദ്രൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മററി അംഗം പി. കെ. പുരുഷോത്തമൻ, കൈതക്കൽ ചന്ദ്രൻ പണിക്കർ, കുറ്റ്യാടി സുധീപണിക്കർ, കന്നി നട പ്രശാന്ത് പണിക്കർ, കൊയിലാണ്ടി മേഖല സെക്രട്ടറി ദിലീപ് പണിക്കർ കൊല്ലം എന്നിവർ സംസാരിച്ചു.

