മരളൂർ പരദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു
.
കൊയിലാണ്ടി: മരളൂർ രാമർ വീട്ടിൽ പരദേവത ക്ഷേത്രത്തിൽ തന്ത്രിയുടെ മുഖ്യകാർമ്മികത്യത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. വിശേഷാൽ പൂജകൾ ഗണപതിഹോമം, ഗുളികന് പന്തം തെളിയിക്കൽ, കൂട്ടപ്രാർത്ഥന, പ്രസാദഊട്ട് എന്നിവ നടന്നു. നിരവധി ഭക്തർ ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ, സെക്രട്ടറി ഗംഗാധരൻ ചെമ്പ്ര, വി.പി. ദാമോദരൻ നായർ, ആർ.വി. വിബിൻ, കെ എം ഉല്ലാസ്, പ്രേമൻ ചെമ്പ്ര, ഗംഗാധരൻ മേക്കനാരി, എൻ.കെ. വിനോദ് കുമാർ, ഉണ്ണി ചെമ്പ്ര, ഗോപാലൻ ചെമ്പ്ര, അഭിജിത്ത് ലാൽ എന്നിവർ നേതൃത്വം നൽകി.



