ചെത്ത് തൊഴിലാളി യൂണിയൻ കുടുംബ സംഗമം നടത്തി
സി.ഐ.ടി.യു സംസ്ഥാന സമ്മേളനം. കൊയിലാണ്ടിയിൽ കുടുംബസംഗമം.. ഡിസംബർ 17,18, 19 തിയ്യതികളിലായി കോഴിക്കോട് നടക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ഏരിയാ ചെത്തുതൊഴിലാളി യൂണിയൻ കുടുംബ സംഗമം സംഘടിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടരി പി.പി. പ്രേമ ഉദ്ഘാടനം ചെയ്തു.ആർ.കെ. മനോജ് അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ മുൻകാല സംഘടനാ പ്രവർത്തകരായ തൊഴിലാളികളെ ആദരിച്ചു. ചെത്ത് തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി കെ. ദാസൻ, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സി. അശ്വിനിദേവ്, സി.പി.ഐ(എം) ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ, പി.കെ. ഭരതൻ, ടി.കെ. ജോഷി, എ. സോമശേഖരൻ എന്നിവർ സംസാരിച്ചു. തുടർന്ന് തൊഴിലാളികളും കുടുംബാംഗങ്ങളും കലാപരിപാടികൾ അവതരിപ്പിച്ചു.

