KOYILANDY DIARY

The Perfect News Portal

കേരളത്തിന് നെല്ല് സംഭരണ കുടിശിക നൽകാനുണ്ടെന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ

കേരളത്തിന് നെല്ല് സംഭരണ കുടിശിക നൽകാനുണ്ടെന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ. 2021 വരെ ലഭിക്കാനുള്ള കുടിശികയിൽ 852 കോടി രൂപ അനുവദിച്ചു. ഇനി നൽകാനുള്ളത് 756 കോടി. സംസ്ഥാന സർക്കാർ പറഞ്ഞ കാര്യങ്ങൾ ന്യായമെന്ന് തെളിഞ്ഞതായി മന്ത്രിമാരായ കെഎൻ ബാലഗോപാലും, ജി ആർ അനിലും പ്രതികരിച്ചു.

നെല്ല് സംഭരണത്തിത്തിൽ കേരളത്തിന് ഒരു രൂപ പോലും നൽകാനില്ലെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം. എന്നാൽ ഈ വാദം തെറ്റാണെന്ന് സമ്മതിക്കുന്നതാണ് കുടിശ്ശിക അനുവദിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം. 2021 വരെയുള്ള അഞ്ച് വർഷത്തെ കുടിശ്ശികയിൽ 852.29 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. 756.24 കോടി രൂപ നെല്ല് സംഭരണ വിഹിതത്തിൽ ഇനിയും കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകാനുണ്ട്. സാങ്കേതിക പിഴവ് മൂലമാണ് കുടിശ്ശിക നൽകാനുള്ള തുകയിൽ വ്യക്തതയില്ലാതിരുന്നതെന്നാണ് കേന്ദ്രസർക്കാർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

 

മുഖ്യമന്ത്രി ഉൾപ്പെടെ നിരന്തരം കുടിശ്ശിക ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കണക്കുകൾ ഉൾപ്പെടെ നിരത്തി ഉദ്യോഗസ്ഥ തല ചർച്ചകളും നടന്നു. ഇതിന് ഒടുവിലാണ് കുടിശ്ശിക നൽകാനുണ്ടെന്ന് കേന്ദ്രസർക്കാർ സമ്മതിക്കുന്നത്. കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ സുപ്രീംകോടതിയിലെ നിയമ പോരാട്ടവും ഇക്കാര്യത്തിൽ സംസ്ഥാനത്തിന് അനുകൂലമായി. സംസ്ഥാന സർക്കാരിന്റെ വാദം അംഗീകരിക്കുന്നതാണ് കുടിശ്ശിക നൽകാനുള്ള സർക്കാർ തീരുമാനമെന്ന് മന്ത്രിമാരായ കെഎൽ ബാലഗോപാലും ജി ആർ അനിലും പ്രതികരിച്ചു.

Advertisements