KOYILANDY DIARY

The Perfect News Portal

കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ജാഗ്രത കൂട്ടി കേന്ദ്രം. വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന.

കൊവിഡ് വ്യാപനത്തിൽ ജാഗ്രത കൂട്ടി കേന്ദ്രം. വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന. ഡൽഹി: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ജാഗ്രത കടുപ്പിച്ച് കേന്ദ്രം. ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ വിദേശത്തു നിന്ന് എത്തുന്നവരിൽ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരിൽ തെർമൽ സ്കാനിംഗ് നടത്തും. പുതുവത്സരാഘോഷങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും മാസ്ക് ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി.

അടുത്ത ഒരാഴ്ചത്തെ സ്ഥിതി വിലയിരുത്തിയ ശേഷം കൊവിഡ് പരിശോധന ഫലം വീണ്ടും നിർബന്ധമാക്കുന്നതിനെ കുറിച്ചും കേന്ദ്രം ചർച്ച ചെയ്ത് വരികയാണ്. ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് പരിശോധനാ റിപ്പോർട്ട്  നിർബന്ധമാക്കാനാണ് ആലോചന. അടുത്തയാഴ്ച  ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവും.  ഇപ്പോൾ വിമാനസർവ്വീസുകൾ നിയന്ത്രിക്കേണ്ട കാര്യമില്ലെന്നാണ് ആഭ്യന്തരമന്ത്രാലയത്തിൻ്റ വിലയിരുത്തൽ.