KOYILANDY DIARY.COM

The Perfect News Portal

തലസ്ഥാനത്തെ വെള്ളക്കെട്ട് പ്രതിസന്ധി ഉടൻ പരിഹാരം കാണും; മന്ത്രി വി ശിവൻകുട്ടി

തലസ്ഥാനത്തെ വെള്ളക്കെട്ട് പ്രതിസന്ധി രണ്ടാഴ്ചക്കക്കം പരിഹരിക്കുമെന്ന് പറഞ്ഞിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. മഴ കാരണം ചില ബുദ്ധിമുട്ടുകൾ ഉണ്ട് എന്നും വെള്ളക്കെട്ടിനു ഉടൻ പരിഹാരം കാണുമെന്നും പരമാവധി വേഗത്തിൽ തീർക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം യൂണിഫോം വിഷയത്തിൽ സാമ്പത്തിക പ്രതിസന്ധി മൂലം കുടിശിക വന്നിട്ടുണ്ട് എന്നും ധനവകുപ്പ് പണം അനുവദിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.കുടിശിക ഈ വർഷം കൊടുത്ത് തീർക്കുമെന്ന് മന്ത്രി പറഞ്ഞു.

Share news