KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മേൽപ്പാലത്തിനടിയിൽ മാലിന്യത്തിന് തീപിടിച്ച് ബൈക്ക് കത്തി നശിച്ചു

കൊയിലാണ്ടി മേൽപ്പാലത്തിനടിയിൽ മാലിന്യത്തിന് തീപിടിച്ച് ബൈക്ക് കത്തി നശിച്ചു. തീപട‍‍‍ര്‍ന്നത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.  സംഭവം അറിഞ്ഞ് കൊയിലാണ്ടി അഗ്നി രക്ഷാ സേന കുതിച്ചെത്തി പാലത്തിന് മുകളിൽ നിന്ന് താഴേക്ക് വെള്ളം പമ്പ് ചെയ്തു തീയണച്ചു,

മാലിന്യത്തിനു സമീപമുണ്ടായിരുന്ന ബൈക്കും കത്തിനശിച്ചു. ബൈക്കിന്‍റെ ഉടമസ്ഥ ആരെന്ന് വ്യക്തമല്ല. എന്നാൽ മാലിന്യം മനപൂർവ്വം കത്തിച്ചതാണെന്നും ആരോപണമുയർന്നിട്ടുണ്ട്.

+

Share news