KOYILANDY DIARY.COM

The Perfect News Portal

”കളിയാണ് ലഹരി” അധ്യാപക കൂട്ടായ്മ ടി.സി.സി വാർഷിക സമ്മേളനം സംഘടിപ്പിച്ചു

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ അധ്യാപകരുടെ കൂട്ടായ്മയായ ടി.സി.സി വാർഷിക സമ്മേളനം സംഘടിപ്പിച്ചു. ലഹരിയുടെ ഉപയോഗങ്ങൾ  വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ കായിക മേഖലയെ ഉയർത്തിക്കൊണ്ടുവരുന്നതിൻ്റെ ഭാഗമായി ജില്ലയിലെ അധ്യാപകർ നേതൃത്വം നൽകുന്ന കൂട്ടായ്മയാണ് ടി.സി.സി, ”കളിയാണ് ലഹരി”. വാർഷിക സമ്മേളനം തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു,
 
സമ്മേളനത്തിൽ കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി (സബ് ജില്ലകളിൽ നിന്നും) അധ്യാപകർ പങ്കെടുത്തു. സമ്മേളനത്തിൽ പ്രസിഡണ്ടായി ശ്രീജിലേഷ് തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ. സെക്രട്ടറിയായി അർജുൻ (കൂത്താളി AUPS), ട്രഷററായി രാഹുൽ (വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ) എന്നിവരയും, വൈസ് പ്രസിഡണ്ടായി രജിൽ ടി (കടത്തനാട് രാജാസ് ഹയർ സെക്കൻണ്ടറി സ്കൂൾ പുറമേരി), ജോ. സെക്രട്ടറിയായി ജാസിർ (ജനത എയുപിഎസ് പാലത്ത്) എന്നിവരെ തിരഞ്ഞെടുത്തു.
Share news