KOYILANDY DIARY

The Perfect News Portal

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമങ്ങളുള്ളത്‌ കേരളത്തിലെന്ന് പഠന റിപ്പോർട്ട്

ന്യൂഡൽഹി: ദേശീയ സാമ്പിൾ സർവേ ഓഫീസ്‌ പുറത്തുവിട്ട ഗാർഹിക ഉപഭോഗ ചെലവിന്റെ റിപ്പോർട്ട്‌ പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമങ്ങളുള്ളത്‌ കേരളത്തിൽ. 5924 രൂപയാണ്‌ കേരളത്തിലെ ഗ്രാമങ്ങളിലെ ഒരു കുടുംബം പ്രതിമാസം സാധനങ്ങൾക്കും സേവനങ്ങൾക്കുമായി ശരാശരി  ചെലവിടുന്നത്‌. നഗരമേഖലയിൽ 8158 രൂപ പ്രതിമാസ ഉപഭോഗ ചെലവുള്ള തെലങ്കാനയാണ്‌ ഒന്നാമത്‌. 2012 മുതൽ 2023 വരെയുള്ള 10 വർഷത്തെ കണക്കാണ്‌ റിപ്പോർട്ട്‌ പുറത്തുവിട്ടത്‌.