പ്രതിഭ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

വാല്യക്കോട്: പ്രതിഭ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ SSLC, Plus Two, LSS, USS, NMMS എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും KSEB പേരാമ്പ്ര സൗത്ത് സെക്ഷനിൽ നിന്ന് ഏറ്റവും നല്ല ലൈൻമാനുള്ള അവാർഡ് ലഭിച്ച സി. കെ സുരേഷിനെയും ആദരിച്ചു.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു അമ്പാളി ഉദ്ഘാടനം ചെയ്തു. ടി.എം. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ടി. രാജൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ചന്ദ്രൻ വാല്യക്കോട്, പ്രണവം പ്രദീപ്, ബാലഗോപാലൻ പി. ഇ, സുരേഷ് സി. കെ എന്നിവർ സംസാരിച്ചു.
