KOYILANDY DIARY.COM

The Perfect News Portal

” പിള്ളേരോണം” നന്മയുടെ ആഘോഷമാക്കി വന്മുകം-എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ

ചിങ്ങപുരം: കിടപ്പ് രോഗികൾക്ക് സാന്ത്വന സ്പർശമേകി വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂൾ ജെ.ആർ.സി.കേഡറ്റുകൾ.. നാട് മുഴുവൻ ഓണാഘോഷ തിരക്കിലേക്ക് കടക്കുമ്പോൾ ആഘോഷങ്ങളിൽ പങ്കുചേരാനാവാതെ വീടകങ്ങളിലെ കിടപ്പിലായ പാവപ്പെട്ട രോഗികൾക്കാണ് വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂൾ ജെ.ആർ.സി. കേഡറ്റുകൾ പണക്കിഴിയുമായി എത്തിയത്. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
സ്കൂൾ ജെ.ആർ.സി.കേഡറ്റുകളുടെ നേതൃത്വത്തിൽ സമാഹരിച്ച പണക്കിഴിയിൽ നിന്ന് ലഭിച്ച തുക പയ്യോളി ശാന്തി പാലിയേറ്റീവ് കെയർ പ്രതിനിധികളായ ശ്രീനിവാസൻ പള്ളിക്കര,ഹംസ കാട്ട് കണ്ടി എന്നിവർക്ക് ജെ.ആർ.സി.ക്യാപ്റ്റൻ ദൈവിക് കൃഷ്ണ കൈമാറി. വാർഡ് മെമ്പർ ടി.എം. രജുല ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ബി.ലീഷ്മ അധ്യക്ഷയായി.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ  സമാപന ചടങ്ങിൽ വിവിധ ഓണ മത്സര വിജയികളായ കുട്ടികൾ, രക്ഷിതാക്കൾ,അധ്യാപകർ എന്നിവർക്ക് സമ്മാന ദാനം നടത്തി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, സ്കൂൾ ലീഡർ ഹംന മറിയം, പി.ടി.എ. വൈസ് പ്രസിഡണ്ട് പി.കെ. തുഷാര, വി.ടി. ഐശ്വര്യ, പി.കെ.അബ്ദുറഹ്മാൻ, കെ.വി. ഷിംന,സി.ശോഭിത, സവ്ന സുജീഷ് എന്നിവർ സംസാരിച്ചു.
    
Share news