KOYILANDY DIARY

The Perfect News Portal

പയറ്റുവളപ്പിൽ ശ്രീ ദേവി ക്ഷേത്ര മഹോത്സവം ഇന്ന് കൊടിയിറങ്ങും

ഉത്സവം ഇന്ന് കൊടിയിറങ്ങും. കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീ ദേവി ക്ഷേത്ര മഹോൽസവത്തിൽ താലപ്പൊലി ഭക്തി സാന്ദ്രമായി. താലപ്പൊലി ദിവസമായ ഇന്നലെ വിദ്യാർത്ഥികൾക്കായി വിദ്യാ മന്ത്ര പുഷ്പാർച്ചനയും,. തുടർന്ന് പാൽ എഴുന്നള്ളിപ്പ്, ചന്തു പണിക്കരുടെ വസതിയിൽ നിന്നും ആറാട്ട് കുട വരവ്, വൈകീട്ട് എള്ളുവീട്ടിൽ കുമാരൻ്റെ വസതിയിൽ നിന്നും ഇളനീർ കുലവരവ്, കുട്ടിച്ചാത്തൻ തിറ, ദീപാരാധനക്ക് ശേഷം പ്രഗൽഭ വാദ്യ വിദ്വാൻമാരായപുര ന്തരദാസ്, പി.വി.മണി, കേരളശ്ശേരി രാമൻ കുട്ടി ആശാൻ, സുബ്രഹ്മണ്യ ആശാൻ, തുടങ്ങിയവരുടെ മേളപ്രമാണത്തിൽ പാണ്ടിമേളം മേള പ്രേമികളുടെ മനം കവർന്നു..

 

നാദസ്വരത്തോടെയും, നാന്ദകത്തോടെ താലപ്പൊലിയോടുകുടി ദേവീദേവൻമാരുടെ കൂട്ടി എഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി. ഭക്തജനങ്ങൾ താലപ്പൊലിയെ കൈകൂപ്പി ആത്മ നിർവൃതിയടഞ്ഞു. നാന്ദകം വാളകം കൂടിയതോടെ ഭഗവതി തിറ, പള്ളിവേട്ടയും ഉണ്ടായി. ഇന്നു (ഞായറാഴ്ച) വൈകീട്ട് കുളിച്ചാറാട്ട് ചെറിയമങ്ങാട് കടൽ തീരത്ത് എത്തി കർമ്മങ്ങൾക്ക് ശേഷം ക്ഷേത്രസന്നിധിയിൽ തിരിച്ചെത്തും.

കലാമണ്ഡലം ശിവദാസൻമാരാർ, വെളിയന്നൂർ സത്യൻ മാരാർ, സദനം രാജേഷ്, സദനം സുരേഷ്,, കലാമണ്ഡലം സനൂപ്, കല്ലൂർ ശബരി, വട്ടേക്കാട്ട് കനകൻ, കാഞ്ഞിലശ്ശേരി അരവിന്ദൻ, കൊരയങ്ങാട് ഷാജു തുടങ്ങിയവരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തോടെ ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി 12.30ന് വലിയ ഗുരുതി തർപ്പണത്തിനു ശേഷം ഉത്സവം കൊടിയിറങ്ങും.

Advertisements