KOYILANDY DIARY.COM

The Perfect News Portal

ഉഷ്ണതരംഗത്തിൽ വലഞ്ഞ് സ്പെയ്ൻ; കാട്ടുതീയിൽ 12 പേർ കൊല്ലപ്പെട്ടു

.

സ്‌പെയിനിലെ അൻഡലൂഷ്യ കാട്ടുതീയിൽ 12 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ നാല് പേർ ബ്രിട്ടീഷ് പൗരന്മാരാണ്. അതിശക്തമായ ഉഷ്ണതരംഗത്തെ തുടർന്നാണ് കാട്ടൂതീയുണ്ടായത്. ദുരന്തത്തിൽ 23 പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. കാറുകൾക്കുള്ളിൽ നിന്ന് പരുക്കേറ്റ നിലയിൽ നാല് ആളുകളെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ് ഇവർ ഇപ്പോൾ വിർജെൻ ഡെൽ റോസിയോ ആശുപത്രിയിൽ ചികിത്സയിലാണ്.

 

 

കാട്ടുതീയിൽ 4,000 ഹെക്ടറിലധികം ഭൂമി കത്തിനശിച്ചതായി അൻഡലൂഷ്യൻ പ്രസിഡണ്ട് ജുവാൻമ മൊറേനോ അറിയിച്ചു. മലാഗയിലും കാട്ടുതീ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാട്ടുതീയെ തുടർന്ന് ഇവിടെ നിന്ന് ആയിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിട്ടുണ്ട്.

 

തീയണക്കാൻ 150 ലധികം രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തുണ്ടെന്ന് അൻഡലൂഷ്യൻ ആക്ടിങ് മന്ത്രി അന്റോണിയോ സാൻസ് പറഞ്ഞു. സ്‌പെയിനിലെ 40 ഡിഗ്രിക്ക് മുകളിലുള്ള ഉഷ്ണതരംഗവും വരണ്ട കാലാവസ്ഥയുമാണ് തീ പടരാൻ കാരണമായത്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് മൂലം രക്ഷാപ്രവർത്തനത്തിന് വലിയ തടസമാണ് നേരിടുന്നത്. പല പ്രദേശങ്ങളിലും 40°C നും 44°C യുമാണ് ഉഷ്ണതരംഗം രേഖപ്പെടുത്തിട്ടുണ്ട്.

Share news
error: Content is protected !!