KOYILANDY DIARY.COM

The Perfect News Portal

നെടുമങ്ങാട് അമ്മയെ മകൻ ചവിട്ടിക്കൊന്നു; ശരീരത്തിലെ എല്ലുകൾ പൊട്ടിയ നിലയിൽ

തിരുവനന്തപുരം നെടുമങ്ങാട് തേക്കടയിൽ അമ്മയെ മകൻ ചവിട്ടിക്കൊലപ്പെടുത്തി. നെടുമങ്ങാട് സ്വദേശി ഓമന (75)യാണ് കൊല്ലപ്പെട്ടത്. മകൻ മണികണ്ഠനെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. മകൻ മദ്യ ലഹരിയിൽ ആയിരുന്നു എന്ന് പോലീസ്. അമ്മയുടെ ശരീരത്തിലെ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു.

അമ്മയുമായുണ്ടായ വഴക്കിനിടയിൽ പ്രകോപിതനായ മകൻ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാർ ഓമനയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിൽ സ്ഥിരം പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മണികണ്ഠൻ തുടർച്ചയായി മദ്യപിക്കുന്നതിൽ ഓമനയ്ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഓമനയുടെ ഏക മകനാണ് മണികണ്ഠൻ. സംഭവത്തിൽ മണികണ്ഠനെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.

Share news