KOYILANDY DIARY.COM

The Perfect News Portal

ത്രിപുരക്ക് ഐക്യദാർഡ്യം: സിപിഐ(എം) പ്രതിഷേധ ധർണ്ണ

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ കൊയിലാണ്ടിയിൽ സിപിഐ(എം) പ്രതിഷേധ ധർണ്ണ നടത്തി. സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി.ഐ.ടി യു ജില്ലാ ജനറൽ സെക്രട്ടറിയുമായ പി.കെ മുകുന്ദൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ എതിരാളികളെ കേന്ദ്ര സേനയുടെ പോലീസിൻ്റെയും സഹായത്തോടെ ഗുണ്ടകളെ ഉപയോഗിച്ച് കൊണ്ട് കൊലപ്പെടുത്തുകയാണെന്നും. സ്ത്രീകൾക്കെതിരെ വലിയ കടന്നാക്രമണങ്ങളാണ് ബിജെപി നേതൃത്വത്തിൽ നടക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.

ബിജെപിക്ക് വോട്ട് ചെയ്യാത്തവർ പോളിംഗ് ബൂത്തിലേക്ക് വരേണ്ടാഎന്ന് ആക്രോശിക്കുകയും ഭാഷണിപ്പെടുത്തുകയുമാണ് ഇക്കൂട്ടർ ചെയ്യുന്നത്. ഇതിനെതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും പി.കെ. മുകുന്ദൻ പറഞ്ഞു.

പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന സമരത്തിൽ ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി. വിശ്വൻ മാസ്റ്റർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. ബാബുരാജ്,  കെ. ഷിജു മാസ്റ്റർ  എന്നിവർ സംസാരിച്ചു. അഡ്വ. എൽ.ജി. ലിജീഷ് സ്വാഗതം പറഞ്ഞു.

Advertisements
Share news