KOYILANDY DIARY.COM

The Perfect News Portal

കപ്പൽ അപകടം രക്ഷാദൗത്യം പുനരാരംഭിച്ചു

ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പെട്ട ചരക്കു കപ്പലിൽ രക്ഷാദൗത്യം പുനരാരംഭിച്ചതായി പ്രതിരോധ സേന. കോസ്റ്റ് ഗാർഡ് കപ്പൽ സചേത്, സമുദ്ര പ്രഹരി എന്നിവ രാത്രി മുഴുവൻ ദൗത്യം തുടർന്നു. ഡോർണിയർ വിമാനം വീണ്ടും വ്യോമ നിരീക്ഷണം ആരംഭിച്ചു. കോസ്റ്റ് ഗാർഡിൻ്റെ കപ്പൽ സമർത്ഥ് കൂടി ഇന്ന് സംഭവ സ്ഥലത്തെത്തും. നാവിക സേനയുടെ ഐ എൻ എസ് സത്ലജും സംഭവസ്ഥലത്ത്.

കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ 18 പേരെ നാവികസേനയുടെ കപ്പലായ ഐ എന്‍ എസ് സൂറത്തി മം​ഗലാപുരത്ത് എത്തിച്ചിരുന്നു. ഇവരിൽ പരുക്കേറ്റ ആറ് പേരെ മംഗലൂരു എ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണേന്ത്യയിൽ പൊള്ളല്‍ ചികിത്സയ്ക്ക് പ്രസിദ്ധമാണ് മംഗലൂരു എ ജെ ആശുപത്രി. പരുക്കില്ലാത്ത മറ്റുള്ളവരെ പ്രാഥമിക ചികിത്സക്കും പരിശോധനക്കും ശേഷം ഹോട്ടലിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. അതേസമയം, കപ്പലിൽ നിന്ന് നാല് പേരെ കണ്ടെത്തിയിട്ടില്ല.

 

കാണാതായ നാലുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിന് പുറമേ കപ്പലിലെ തീയണക്കാനുള്ള ദൗത്യവുമാണ് തുടരുക. വെളിച്ചക്കുറവ് കാരണം ഇന്നലെ രാത്രി ദൗത്യം തത്കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. കടലില്‍ വീണ കണ്ടെയ്‌നറുകളും രക്ഷാദൗത്യത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

Advertisements
Share news